പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഓങ്കോളജി വിഭാഗത്തില്‍ സൗജന്യമായി അര്‍ബുദ ചികിത്സ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് ഹെമറ്റോളജി ആന്റ് ഓങ്കോളജി ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഉസാമ അല്‍ ഹുംസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.